Kerala

കേരളാ മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ ഉൾപ്പെട്ടവർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകണം: എം പി അബ്ദുൾ ഗഫൂർ

  

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്താകെ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളാ മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ അംഗത്വമുള്ള 25000 ൽ
പരം മദ്രസ്സാദ്ധ്യാപകർക്ക് 2000 രൂപ വീതം നൽകണമെന്ന് കേരളാ മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം പി അബ്ദുൾ ഗഫൂർ . ഇക്കാര്യം ഉന്നയിച്ച് ഡയറക്ടർ ബോർഡ് ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വഖഫ് ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി ഡോ കെ ടി ജലീന് കത്ത് നൽകി.

ലോക് ഡൗൺ മൂലം മദ്രസ്സകളും പള്ളികളും പൂട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ക്ഷേമനിധി അംഗങ്ങൾക്ക് താല്കാലികാശ്വാസം നൽകേണ്ടത് ന്യായമാണെന്ന് ബഹു.മന്ത്രി അഭിപ്രായപ്പെടുകയും എത്രയും പെട്ടെന്ന് പദ്ധതി സംബന്ധിച്ച പ്രൊപ്പോസൽ സർക്കാറിന് നൽകുന്നതിനും അദ്ദേഹം നിർദ്ദേശിച്ചു. 2020 മാർച്ച് 26ന് പ്രൊപ്പോസൽ തയ്യാറാക്കി ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിക്ക് അയച്ചു കൊടുക്കുകയും ഏപ്രിൽ 2 ന് ക്ഷേമനിധി അംഗങ്ങൾക്ക് താല്കാലികാശ്വാസം നൽകുന്നതിന് ക്ഷേമനിധിയുടെ കോർപ്പസ് ഫണ്ടിൽ നിന്ന് 5 കോടി രൂപ ചെലവഴിക്കുന്നതിന് സർക്കാർ അനുമതി നൽകുകയും ചെയ്തു. തുടർന്ന് ബഹു.ബോർഡ് ചെയർമാൻ എം.പി അബ്ദുൾഗഫൂർ എത്രയും വേഗം ക്ഷേമനിധി അംഗങ്ങൾക്ക് സഹായമെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു.

ക്ഷേമനിധിയുടെ പേരിൽ www.kmtboard.in എന്ന വെബ് സൈറ്റ് ആരംഭിക്കുകയും ഏപ്രിൽ 4 മുതൽ അപേക്ഷ സ്വീകരിക്കുകയും ചെയ്തു. മെയ് 30 വരെ ലഭിച്ച അപേക്ഷകരിൽ 95 ശതമാനം പേർക്കും തുക അവരവരുടെ ബേങ്ക് അക്കൗണ്ടിലൂടെ നൽകിക്കഴിഞ്ഞു. സ്വന്തമായി അക്കൗണ്ട് ഇല്ലാത്തതിനാലും ഓൺലൈനിൽ നൽകിയ അക്കൗണ്ടുകൾ വ്യക്തമല്ലാത്തതിനാലുമാണ് 5 ശതമാനം പേർക്ക് നൽകാൻ കഴിയാതിരുന്നത്. അവരെ നേരിട്ട് ബന്ധപ്പെട്ട് അപാകതകൾ പരിഹരിച്ച് തുക കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

ജൂൺ മാസത്തിൽ ഓൺലൈൻ വഴി ലഭിച്ച അപേക്ഷകളും ഇ മെയിൽ മുഖേനയും തപാൽ വഴിയുംലഭിച്ച അപേക്ഷകളും ജൂൺ 30 ന് ശേഷമേ തീർപ്പുകൽപ്പിക്കുകയുള്ളൂ. 2020 മാർച്ച് 24 വരെ അംഗത്വം ലഭിച്ച് ഒരു ഗഢു അംശദായം അടച്ച മുഴുവൻ അംഗങ്ങളുടെയും അപേക്ഷകൾ പരിഗണിച്ചിട്ടുണ്ട്. രണ്ടു വർഷത്തിൽ കൂടുതൽ വിഹിതമടവ് മുടങ്ങി അംഗത്വം നഷ്ടപ്പെട്ടവരുടെയും നിലവിൽ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവരുടെയും അപേക്ഷകൾ പരിഗണിച്ചിട്ടില്ല. പെൻഷൻ കൈപ്പറ്റുന്ന അംഗങ്ങൾക്ക് ഏപ്രിൽ മെയ് മാസങ്ങളിലെ പെൻഷൻ മുൻകൂറായി നൽകിയിട്ടുണ്ട്.കൂടാതെ 90 അംഗങ്ങൾക്ക് വിവാഹ ധനസഹായവും 25 പേർക്ക് ചികിത്സാ സഹായവും ഈ ലോക് ഡൗൺ കാലയളവിൽ നൽകാൻ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ന്യുനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ വഴി പലിശരഹിത വായ്പയെടുത്ത മുഴുവൻ അംഗങ്ങളുടെയും മാർച്ച്, ഏപ്രിൽ മെയ് മാസങ്ങളിലെ തവണ അടവ് ദീർഘിപ്പിച്ച് നൽകുകയും ചെയ്തിട്ടുണ്ട്.

2020 ഏപ്രിൽ മാസം മുതൽ പെൻഷൻ പ്രായം 65 വയസ്സിൽ നിന്നും 60 വയസ്സായി കുറക്കുകയും പെൻഷൻ തുക 1000 രൂപയിൽ നിന്നും 1500 രൂപയായി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 2000 അംഗങ്ങൾക്ക് പുതുതായി പെൻഷൻ ലഭിക്കും.നിലവിൽ 300 പേരാണ് പെൻഷൻ വാങ്ങുന്നത്.ഏപ്രിൽ ഒന്നു മുതൽ നടക്കുന്ന വിവാഹങ്ങൾക്ക് 25000 രൂപ ധനസഹായം നൽകുന്നുണ്ട്. നേരത്തെ 10000 രൂപയായിരുന്നു ഈ ഇനത്തിൽ നൽകിയിരുന്നത്.കഴിഞ്ഞവർഷങ്ങളിൽ 300 പേർക്കാണ് വിവാഹ ധനസഹായം നൽകിയിരുന്നത്.
ക്ഷേമനിധി അംഗത്വം വർദ്ധിപ്പിക്കുന്നതിനും അംഗങ്ങൾക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പു വരുത്തുന്നതിനും ബോർഡിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു വരികയുമാണെന്ന്. മദ്രസ്സ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം പി അബ്ദുൾ ഗഫൂർ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!