Trending

‘പരാതി എഐസിസിയെ അറിയിക്കട്ടെ’; അടൂർ പ്രകാശിനെ തള്ളി സണ്ണി ജോസഫ്

കണ്ണൂർ: മുഖ്യമന്ത്രി വി ഡി സതീശനെതിരെയുള്ള യുഡിഎഫ് കൺവീനറുടെ തുറന്നുപറച്ചിലിൽ കോൺഗ്രസിൽ കോളിളക്കം. അടൂർ‌ പ്രകാശിനെ പിന്തുണച്ചും വിമർശിച്ചും നേതാക്കൾ രംഗത്തെത്തി. അടരൂർ പ്രകാശിന്റെ പരാതിയിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കട്ടെയെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്.

പ്രസിഡന്റ്‌ എന്ന നിലയിൽ എല്ലാവരുമായി കൂടി ആലോചിചാണ് താൻ തീരുമാനം എടുക്കുന്നത്. അടൂർ പ്രകാശിന്റെ നിലപാട് എഐസിസി വിലയിരുത്തട്ടെ. തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

എന്നാൽ, അടൂർ പ്രകാശിനെ പരോക്ഷമായി പിന്തുണച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും രംഗത്തെത്തി. അടൂർ പ്രകാശിനെ തള്ളിയാണ് ഇന്നും മന്ത്രി കെ മുരളീധരന്റെ പ്രതികരണം. പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!