ചെത്തു കടവ്:കുന്ദമംഗലം മണ്ഡലം KPCC സീനിയർ സിറ്റിസൺസ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനത്തിൽ (ഒക്ടോബർ 1 ) അമ്പാഴം കണ്ടി ജനാർദ്ദനൻ മാസ്റ്ററെ ആദരിച്ചു. എം. വേണുഗോപാലൻ നായർ, സുബ്രഹ്മണ്യൻ കോണിക്കൽ, വി.കെ.രാഘവൻ, ഇമ്പിച്ചി കോയ, എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് രമേശൻ പുറ്റാട്ട് അധ്യക്ഷത വഹിച്ചു. എം.രാജഗോപാലൻസ്വാഗതവും എ. രമേശ് കുമാർ നന്ദിയും പറഞ്ഞു.
കുന്ദമംഗലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനാർദ്ദനൻ മാസ്റ്ററെ ആദരിച്ചു

