കൊല്ലം: സംസ്ഥാനത്തെ നടുക്കി കരുനാഗപ്പള്ളിയില്‍ പത്തൊൻപത് വയസ്സുകാരൻ അച്ഛനെ മൃഗീയമായി കൊന്നു. തേപ്പുപെട്ടിയുടെ വയർ കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ച് കൊല്ലുകയ്യായിരുന്നു. വെള്ളനാതുരുത്ത് സ്വദേശിയായ വിശ്വനന്ദാണ് മരിച്ചത്.
ഇരു പേരും ലഹരിക്ക് അടിമകളായിരുന്നു വെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് വായനശാലാ ജംഗ്ഷനു സമീപം നാലു മാസമായി വാടകയ്ക്കു താമസിച്ചു വരികയായിരുന്നു ഇരുപേരും. നിത്യേന തമ്മിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നു സമീപ പ്രദേശത്തുള്ള ആളുകൾ പറയുന്നു.
ചൊവ്വാഴ്ച്ച രാത്രിയും വഴക്കുണ്ടായി. ആളുകൾ ഓടിയെത്തിയപ്പോൾ അച്ഛനെ ശ്വാസം മുട്ടിച്ചു കണി നിലയിൽ കണ്ടെത്തി. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകൻ വിമലിനെ പൊലീസ് അറസ്റ്റു ചെയ്തു.

