Kerala

അമിത് ഷാക്കെതിരെ ഒരു പ്രതിഷേധം സംഘടിപ്പിച്ചിട്ട് അത് മുന്നോട്ടുകൊണ്ടുപോകാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് സാധിക്കുന്നില്ല; മുഖ്യമന്ത്രി വിലക്കിയെന്ന് പി.എസ് സഞ്ജീവ്

തിരുവനന്തപുരം: അമിത് ഷാക്കെതിരെ ഒരു പ്രതിഷേധം സംഘടിപ്പിച്ചിട്ട് അത് മുന്നോട്ടുകൊണ്ടുപോകാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് സാധിക്കുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. മന്ത്രി ഒ.ജെ ജനീഷ് പോസ്റ്റ് പിൻവലിച്ച് അമ്പി-റെമോ-അന്യൻ കളിക്കുന്നു. പോസ്റ്റ് ഇട്ടതിനു ശേഷം മന്ത്രി പിൻവലിച്ചു.

പോസ്റ്റ് ഇട്ടത് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ ആണെന്നും മന്ത്രി ആയതുകൊണ്ടാണ് പിൻവലിച്ചതെന്നുമാണ് വിശദീകരിച്ചത്. VD സതീശൻ പറഞ്ഞു മോദിക്കും അമിത് ഷായ്ക്കും എതിരെ പോസ്റ്റ് ഇടൽ അല്ല ജനീഷിന്റെ ജോലി എന്നത്. മുഖ്യമന്ത്രി അദ്ദേഹത്തെ വിലക്കിയിരിക്കുന്നു. പോസ്റ്റ് ഇട്ടത് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ, പക്ഷേ പിൻവലിച്ചത് മന്ത്രി എന്ന വിചിത്ര വിശദീകരണമാണ് ഇതൊക്കെയെന്നും അദ്ദേഹം വിമർശിച്ചു.

കെ.എം ഷാജിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനയിലും അദ്ദേഹം പ്രതികരിച്ചു. മുസ്ലിംലീഗിന്റെ മൂന്നാംകിട നേതാവല്ല ഇപ്പോൾ കെഎം ഷാജി എന്നത് ഓർക്കണം. ഉത്തരവാദിത്തപ്പെട്ട മന്ത്രിയാണ്. പുരുഷ മേധാവിത്വത്തിന്റെ തികട്ടലാണ് പുറത്തുവന്നത്. സ്ത്രീകളോട് വെറുപ്പും വിദ്വേഷവും വെച്ചുപുലർത്തുന്ന വ്യക്തി. ഒരു മിസ്സഗോണിസ്റ്റാണ് കെ എം ഷാജി. ഭരണഘടന ലംഘനമാണ് മന്ത്രി നടത്തിയതെന്നും സഞ്ജീവ് വിമർശിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!