Kerala

കൊല്ലത്ത് അമിത്ഷായ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് ബിജെപി പ്രവർത്തകർ

കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊല്ലത്ത് എത്തി. ആഭ്യന്തര മന്ത്രിക്ക് നേരെ കൊല്ലത്ത് പ്രതിഷേധം. അമിത്ഷായ്ക്ക് നേരേ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തി. SIR വിഷയത്തിലായിരുന്നു പ്രതിഷേധം നടന്നത്. ബിനു ചുള്ളിയലിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി. വൻ സുരക്ഷാ വീഴ്ച്ചയുൾപ്പെടെയുള്ള കാര്യങ്ങൾ വിഷയത്തിൽ സംഭവിച്ചു.

യൂത്ത് കോൺഗ്രസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച്ബിജെപി പ്രവർത്തകർ. വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണായിരുന്നു പ്രതിഷേധം. കുണ്ടറയിൽ ‘സഹ്കാർ സമൃദ്ധി’ പദ്ധതികളുടെ ഉത്ഘാടനം അദ്ദേഹം നിർവഹിക്കും. മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ആഘോഷ പരിപാടിയിലും പങ്കെടുക്കും. വള്ളിക്കാവിലെ അമൃതപുരിയിലെ പൊതു സമ്മേളനത്തിലും പങ്കെടുക്കും.

ഉച്ചയ്ക്ക് ആശ്രാമം മൈതാനത്ത് എത്തിയ അമിത് ഷാ കുണ്ടറ മുളവനയിലെ പവിത്രം കൺവെൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാകർഷക വർഷാചരണവുമായി ബന്ധപ്പെട്ട് ‘സഹകരണത്തിലൂടെ സമൃദ്ധി (സഹ്കാർ സേ സമൃദ്ധി) ‘ പരിപാടിയിൽ പങ്കെടുക്കും.

ജില്ലയിലെ സഹകരണ മേഖലയിലെ സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭത്തിന്റെ ഉദ്ഘാടനം അമിത് ഷാ നിർവഹിക്കും. പിന്നീടു മാതാ അമൃതാനന്ദമയി മഠത്തിലേക്ക് തിരിക്കും. വൈകീട്ട് നാലോടെ ആശ്രാമം ഹെലിപ്പാഡിൽനിന്നു ഹെലികോപ്ടറിൽ വള്ളിക്കാവ് ആശ്രമത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി വൈകീട്ട് 5.45 വരെ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!