kerala

മുട്ടിൽ മരംമുറി കേസ്: വനംവകുപ്പ് കുറ്റപത്രം ബത്തേരി കോടതി ഫയലിൽ സ്വീകരിച്ചു

വയനാട്: മുട്ടിൽ മരംമുറി കേസിൽ തിരുത്തി സമർപ്പിച്ച വനംവകുപ്പ് കുറ്റപത്രം ബത്തേരി കോടതി ഫയലിൽ സ്വീകരിച്ചു. ഈ മാസം 17ന് സമർപ്പിച്ച കുറ്റപത്രം പിഴവുകൾ ചൂണ്ടിക്കാട്ടി ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മടക്കിയിരുന്നു. പിന്നാലെ പോരായ്മകൾ തിരുത്തിയാണ് വനം വകുപ്പ് വീണ്ടും കുറ്റപത്രം ഇന്നലെ സമർപ്പിച്ചത്.

മുട്ടിൽ മരം മുറി കേസിൽ വനം വകുപ്പ് സമർപ്പിച്ച ആദ്യത്തെ കുറ്റപത്രത്തിൽ ഒന്നിലധികം പിശകുകളാണ് കോടതി ചൂണ്ടിക്കാട്ടിയത്. കുറ്റപത്രം സമർപ്പണം സമയബന്ധിതമാകാത്തതും പിടികൂടിയ മരത്തടികൾ എവിടെനിന്നുള്ളതിൽ വ്യക്തതയില്ലാത്തതും 17ന് സമർപ്പിച്ച കുറ്റപത്രം മടക്കിയതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടി. പിന്നാലെ വനം മന്ത്രി ഷിബു ജോണും വിഷയത്തിൽ വിശദീകരണം തേടിയിരുന്നു.

കേസുമായി ബന്ധപ്പെട്ട മരത്തടികൾ കണ്ടുകിട്ടുന്നതിനും കുറ്റപത്രം സമർപ്പിക്കുന്നതിനും ഉണ്ടായിരുന്ന ഹൈക്കോടതി സ്റ്റേ ഈ മാസം നീങ്ങിയതിന് പിന്നാലെയാണ് നടപടികൾ ആരംഭിച്ചതെന്ന് അടക്കം കാരണങ്ങൾ ചൂണ്ടിക്കാട്ടി, പോരായ്മകൾ തിരുത്തി വീണ്ടും സമർപ്പിച്ച കുറ്റപത്രമാണ് ഇപ്പോൾ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചത്. മുന്നോട്ടുള്ള കോടതി നടപടികൾ അടുത്തമാസം ആരംഭിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!