ഡല്ഹി: എസ്ഐആറിന്റെ ഭാഗമായി നോട്ടീസ് അയയ്ക്കുന്നത് ഒഴിവാക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഡല്ഹിയില് വോട്ടര് പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പരക്കെ നോട്ടീസ് നല്കിയതിലാണ് കമ്മീഷന്റെ വിശദീകരണം. നോട്ടീസ് അയച്ചതുകൊണ്ട് പേര് നീക്കം ചെയ്യപ്പെടില്ല. വിവരങ്ങളിലെ പൊരുത്തക്കേടുകള് കാരണമുള്ള സ്വാഭാവിക നോട്ടീസാണ് വരുന്നത്. സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നപോലുള്ള ആശങ്കകള്ക്ക് അടിസ്ഥാനമില്ലെന്നും കമ്മീഷന് വ്യക്തമാക്കി. കേന്ദ്ര മന്ത്രിമാര് ഉള്പ്പെടെ 32 ലക്ഷത്തിലേറെപ്പേര്ക്ക് നോട്ടീല് ലഭിച്ചതിലാണ് കമ്മീഷന്റെ വിശദീകരണം.
എസ്ഐആര്: നോട്ടീസ് അയയ്ക്കുന്നത് ഒഴിവാക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്

