National

ചോദ്യപേപ്പറുകളുടെ വിവർത്തനങ്ങൾ ഇനി AI; കൂടുതൽ പരിഷ്കരണങ്ങളുമായി NTA

ഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയാൻ കൂടുതൽ പരിഷ്കരണങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പരീക്ഷാ ചോദ്യപേപ്പറുകളുടെ വിവർത്തനങ്ങൾ ഇനി എഐ ജനറേറ്റഡ് ആക്കും. ഇതിനായി എഐ അധിഷ്ഠിത വിവർത്തന പ്ലാറ്റ്ഫോം ഒരുക്കും. ചോദ്യപേപ്പറുകളുടെ വിവർത്തകർക്ക് പുതിയ പുതിയ ചുമതല നൽകും. ഇംഗ്ലീഷ് ഭാഷയിൽ നിന്നുള്ള എഐ ജനറേറ്റഡ് വിവർത്തനങ്ങൾ അവലോകനം ചെയ്യണം. ‌എഐ വിവർത്തനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ നിർദേശിക്കാം.

പരമ്പരാഗത വിവർത്തകരിൽ നിന്ന് എൻടിഎ പുതിയ ആളുകളെ തേടി. ഇവർ എപ്പോഴും നിരീക്ഷണത്തിൽ ആയിരിക്കും. വിവർത്തകർക്ക് ചോദ്യപേപ്പർ മുഴുവനായി നൽകില്ല. എഐ വിവർത്തനങ്ങൾ അവലോകനം ചെയ്യുന്നവർക്ക് ഓരോ ചോദ്യങ്ങളായി മാത്രമേ ലഭിക്കൂ. ചോദ്യപേപ്പറിൽ ഇനങ്ങൾ പ്രത്യക്ഷപ്പെടുന്ന ക്രമവും നൽകില്ല. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ വിവർത്തകർക്ക് വലിയ പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

നീറ്റ് പരീക്ഷാ ചോദ്യ പേപ്പറിൽ‌ എൻടിഎ രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പരീക്ഷാ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കർശന നിർദേശം നൽ‌കിയിരുന്നു. പരീക്ഷാ നടത്തിപ്പ് സമിതിയിൽ അഴിച്ചു പണി നടത്തിയിരുന്നു. 600 വിദഗ്ധരെ മാറ്റി പകരം പുതിയ വിദഗ്ധരെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കാൻ 4-ടയർ പരിശോധനാ സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!