Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രതികൾക്കെതിരെ ഗൂഢാലോചന വഞ്ചനാ കുറ്റങ്ങൾ ചുമത്തി

കൊച്ചി: മെസിയെ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ പ്രതികൾക്കെതിരെ ഗൂഢാലോചന വഞ്ചനാ കുറ്റങ്ങൾ ചുമത്തി കേസ്. പ്രതികൾ നിയമവിരുദ്ധവും വ്യാജവുമായ കരാർ ഉണ്ടാക്കിയെന്ന് എഫ്ഐആർ. കലൂർ സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന് കൈമാറിയതിൽ, ഡെപ്പോസിറ്റ് ഒഴിവാക്കിയതിലും അന്വേഷണം.

318, 61 ബിഎൻഎസ് വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കലൂർ സ്റ്റേഡിയം കൈമാറുമ്പോൾ 5 കോടി രൂപയാണ് ഡെപ്പോസിറ്റ് നൽകേണ്ടിയിരുന്നത്. എന്നാൽ അത് നൽകിയില്ല. പ്രതികൾ അന്യായമായി ലാഭമുണ്ടാക്കണമെന്ന ലക്ഷ്യം വെച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. സർക്കാരിനെയും നാട്ടുകേരെയും വഞ്ചിച്ചെന്നും നിയമവിരുദ്ധവും വ്യാജവുമായി കരാർ നിർമിച്ചുവെന്നും എഫ്ഐആറിൽ‌ പറയുന്നു.

അതേസമയം തട്ടിപ്പിൽ വ്യാപക പരിശോധന തുടരുകയാണ്. റെയ്ഡുമായി റിപ്പോർട്ടർ സഹകരിക്കുന്നില്ലെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ഓഫീസിലെ പൊലീസ് പരിശോധന സ്വാഭാവികമായ അന്വേഷണത്തിന്റെ ഭാഗമാണെന്ന് കായികവകുപ്പ് മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. സർക്കാർതലത്തിൽ നിർദേശം നൽകിയിരുന്നു. പൊലീസ് നടപടിക്രമങ്ങൾ പാലിച്ചാണ് അന്വേഷണമെന്നും മന്ത്രി വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!