Trending

കാന്തപുരത്തെ ശക്തമായി പിന്തുണച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

പരസ്യവേദിയിൽ കാന്തപുരത്തെ കൂടുതൽ ശക്തമായി പിന്തുണച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മതപരമായ കാര്യങ്ങളെക്കുറിച്ച് പറയാൻ പണ്ഡിതർക്ക് അവകാശമുണ്ട്. ഇഷ്ടമുള്ളവർക്ക് ഏറ്റെടുക്കാം അല്ലാത്തവർക്ക് വിമർശിക്കാം. പണ്ഡിതർ അവരുടെ കടമ നിർവഹിക്കും. പറയാനുള്ളത് പറയേണ്ട സമയത്ത് തന്നെ പറയേണ്ടിവരും. മതത്തെ യുക്തികൊണ്ട് അളക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. യുക്തികൊണ്ട് തെളിയിക്കപ്പെട്ട മതവിശ്വാസം പ്രചരിപ്പിച്ചാൽ മതിയെന്ന് ഭരണഘടന പറയുന്നില്ല. വിശ്വാസം പരിശോധനയിൽ കണ്ടെത്താനാവില്ലെന്നും പ്രവാചകന്മാർക്ക് എതിരാളികൾ ഉണ്ടായിരുന്നെങ്കിലും അവരെ പേടിച്ച് ഒരു പ്രവാചകനും മിണ്ടാതിരുന്നിട്ടില്ലെന്നും തങ്ങൾ പറഞ്ഞു. കഴിഞ്ഞദിവസം നാദാപുരത്ത് നടന്ന ചടങ്ങിലാണ് ലീഗ് സംസ്ഥാന അധ്യക്ഷന്റെ പ്രസംഗം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!