ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുൂടെ ലണ്ടന്‍ യാത്രയില്‍ വിവാദനം കനക്കുന്നു. യാത്രയുടെ ഉദ്ദേശ്യലക്ഷ്യം ചോദ്യം ചെയ്ത് കൂടുതൽ പാർട്ടികൾ രംഗത്തെത്തി. ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവര്‍ക്കു പുറമേ ഇടതു പാർട്ടികളും വിമര്‍ശനവുമായി രംഗത്തെത്തി. നിക്ഷേപങ്ങൾ ആകർഷിച്ചതുമായി ബന്ധപ്പെട്ട് വാർത്തയോ ചിത്രമോ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു. വിജയ് അധികാരമേറ്റതു മുതലുള്ള നിക്ഷേപ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ധവളപത്രം പുറത്തിറക്കണമെന്ന് സിപിഐഎം പ്രതികരിച്ചു. അതേസമയം, മോട്ടോർ സ്പോർട്സ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായിരുന്നു സന്ദർശനമെന്ന് പ്രതിരോധിച്ച് ദുരൈ വൈകോ രംഗത്തെത്തി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും ദുരൈ വൈകോ പറഞ്ഞു.
വിജയ്യുടെ ലണ്ടൻ യാത്രയിൽ വിവാദം കനക്കുന്നു

