Kerala

സണ്ണി ജോസഫ് വിവരക്കേട് പറയുന്നു, ഇല്ലാത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാക്കി കമ്മീഷന്‍ തട്ടാനുള്ള നീക്കമാണോ എന്ന് സംശയമുണ്ട്: എം എം മണി

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വിവരക്കേട് പറയുന്നുവെന്ന് മുന്‍ വൈദ്യുതി മന്ത്രി എം എം മണി. മുഖ്യമന്ത്രിക്കും വൈദ്യുതി വകുപ്പിനും ദീര്‍ഘ വീക്ഷണമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് എം എം മണി പറഞ്ഞു. മഴ കുറയുമെന്ന് മുന്‍കൂട്ടി കണ്ട് കരാര്‍ നേരത്തേ ഉണ്ടാക്കേണ്ടതായിരുന്നു. പ്രതിസന്ധി മനപൂര്‍വം ഉണ്ടാക്കി അതിന്റെ പേരില്‍ മറ്റൊരു കരാറുണ്ടാക്കി പണം തട്ടാനാകും ശ്രമമെന്നും എം എം മണി ആരോപിച്ചു.

മുമ്പാണെങ്കിലും ആവശ്യമുള്ളതിന്റെ 40 ശതമാനം വൈദ്യുതി മാത്രമേ ഇവിടെ ഉത്പ്പാദിപ്പിക്കുന്നുള്ളൂ എന്ന് അദ്ദേഹം വിശദീകരിച്ചു. ബാക്കി കരാറുണ്ടാക്കി വാങ്ങുകയാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കി. മുമ്പും ശേഷവും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ല്‍ പ്രളയമുണ്ടായപ്പോള്‍ പോലും പ്രതിസന്ധിയെ മറികടന്ന് ഭംഗിയായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചു’. എം എം മണി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!