തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച നിയമ നിർമാണത്തിനുള്ള ആദ്യ യോഗം സെപ്റ്റംബർ 11ന് ചേരും. ശബമരിമല വികസന അതോറിറ്റി യാഥാർഥ്യമാകുന്നതോടെ ശബരിമലയിൽ സർക്കാരിന് സമ്പൂർണ നിയന്ത്രണം കൈവരും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ തീരുമാനമാണ് യുഡിഎഫ് സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. വികസന അതോറിറ്റി യാഥാർഥ്യമാകുന്നതോടെ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധികാരങ്ങൾ പരിമിതമാകും. ദേവസ്വം ബോർഡിന്റെ സാമ്പത്തിക സ്ഥിരത നഷ്ടമാകുമെന്ന ആശങ്കയുമുണ്ട്. നിലവിൽ സ്വയം പര്യാപ്തമായ ഏക ദേവസ്വം ബോർഡാണ് തിരുവിതാംകൂർ.
ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ; നിയമ നിർമാണത്തിനുള്ള ആദ്യ യോഗം 11ന് ചേരും

