National

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം ആറായി, കാണാതാവർക്കായുള്ള തിരച്ചിൽ തുടരുന്നു

ഡൽഹി: സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് മരിച്ചരുടെ എണ്ണം ആറായി. കാണാതാവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും എൻഡിആർഎഫിന്റെയും വിവിധ സേനകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടർന്നു. മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ വരെ സഫ്ദർഗുഞ്ച് ആശുപത്രിയിലും എയിംസ് ആശുപത്രിയിലുമായി ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അപകട കാരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ ഡൽഹി സർക്കാർ രൂപീകരിച്ചിട്ടുണ്ട്.അതേസമയം ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ എതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇന്നലെ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി എം സി ഡി ഓഫീസിൽ എത്തിയിരുന്നു. എംസിഡി കമ്മീഷണർ രാജി വയ്ക്കണമെന്നും ഡൽഹിയിലെ പഴയ കെട്ടിടങ്ങളിൽ സമഗ്ര സുരക്ഷ ഓഡിറ്റ് ഉടൻ തന്നെ നടപ്പിലാക്കണമെന്നുമാണ് ആവശ്യം.

ഡൽഹി സർക്കാരിനും മുൻസിപ്പൽ കോർപ്പറേഷനുമെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സത്യനികേതിന് സമീപത്തെ ബോയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുവീണത്. കെട്ടിടത്തിന്റെ ഉടമസ്ഥനെന്ന് ആരോപിക്കപ്പെടുന്ന ഹരിറാമിനും മറ്റുള്ളവർക്കുമെതിരെ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നടന്നുകൊണ്ടിരുന്ന നവീകരണ പ്രവർത്തനങ്ങളാകാം തകർച്ചയ്ക്ക് കാരണമായതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!