തിരുവനന്തപുരം വെള്ളനാട് ചാങ്ങയിൽ അമൃതം പൊടിയിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ചാങ്ങ പണ്ടാര വീട്ടിൽ വൈഷ്ണവി ഒരു വയസ്സുള്ള കുഞ്ഞിന് നൽകാൻ വാങ്ങിയ പാക്കറ്റിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. കാട്ടാക്കട ആമച്ചലിലെ ‘പ്രകൃതി ന്യൂട്രിമിക്സ്’ നിർമ്മിച്ച പൊടി ചാങ്ങ ഏഴാം നമ്പർ അങ്കണവാടിയിൽ നിന്ന് ഈ മാസം 19-നാണ് വാങ്ങിയത്. കഴിഞ്ഞദിവസം വൈകിട്ട് പൊടി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പല്ലിയെ കണ്ടത്. സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും വകുപ്പ് അധികൃതർക്കും വൈഷ്ണവി പരാതി നൽകിയിട്ടുണ്ട്.
അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി യുവതി

