കൊച്ചി: വിജിലൻസ് പിടിയിലായ തഹസിൽദാരെ സസ്പെൻഡ് ചെയ്തു. എറണാകുളം കണയന്നൂർ താലൂക്കിലെ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടേസിനെതിരെയാണ് നടപടി. കഴിഞ്ഞ പതിമൂന്നാം തീയതിയാണ് ഇയാളെ വിജിലൻസ് പിടികൂടിയത്. 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.
കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റ പിടിയിലായ തഹസിൽദാരെ സസ്പെൻഡ് ചെയ്തു

