Trending

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; കെഎഎസ് ഉൾപ്പെടെയുള്ളവയിൽ കൂടുതൽ കേസുകൾ വരുന്നു

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. കെഎഎസ് ഉള്‍പ്പെടെയുള്ള ചില പരീക്ഷകളിലെ ക്രമക്കേടുകളില്‍ നിര്‍ണായക തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാല്‍ പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ ക്രമക്കേടില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ പട്ടികയും എസ്‌ഐടി ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ദ്രുതഗതിയില്‍ലാണ് പുരോഗമിക്കുന്നത്. ഇതുവരെ നൂറുകണക്കിന് പരാതികളാണ് എസ്‌ഐടിക്ക് ലഭിച്ചത്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി തെളിവ് ശേഖരണം തുടരുകയാണ്. കെഎഎസ്, ആസൂത്രണ ബോര്‍ഡ് ചീഫ് അഭിമുഖത്തിലെ ക്രമക്കേടുകളില്‍ കേസ് എടുത്തേക്കും, പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേട് കേസില്‍ പ്രതിപ്പട്ടികയും ഉടന്‍ കൈമാറും. വൈകാതെ കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടറുകളില്‍ ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു. ചുമതലയുള്ള ഉദ്യോഗസ്ഥന്മാരെയും വിശദമായി ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!