ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നടയിൽ ഇന്ന് റെക്കോർഡ് കല്യാണ മഹാമേളം. ചിങ്ങത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് നടക്കുന്നത് 437 വിവാഹങ്ങൾ. വിവാഹ മാമാങ്കത്തിന് തുടക്കമിട്ടത് കണ്ണൂർ തലശ്ശേരി സ്വദേശികളുടേതാണ്. അഞ്ച് മണ്ഡപങ്ങളിലായി ചടങ്ങുകൾ തുടരുന്നു. പ്രത്യേക ക്രമീകരണങ്ങളുമായി ദേവസ്വം. സുരക്ഷയ്ക്കായി കൂടുതൽ പൊലീസുകാരെ സജ്ജീകരിച്ചിട്ടുണ്ട്.
ഗുരുവായൂർ ക്ഷേത്ര നടയിൽ ഇന്ന് റെക്കോർഡ് കല്യാണം; വിവാഹിതരാകുന്നത് 437 ജോഡി യുവതി യുവാക്കള്‍

