നിയമസഭ ഉപനേതൃസ്ഥാനം സംബന്ധിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയയന്റെ പരാമരശത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിയുടെ പരാമര്‍ശം അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കാത്തത്. സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും അവകാശമില്ല. രണ്ട് പാർട്ടികളും ചർച്ചയ്ക്കായി മാറ്റിവെച്ച വിഷയമാണത്. തര്‍ക്കവിഷയങ്ങള്‍ തീര്‍ക്കേണ്ടത് ഏകപക്ഷീയമായല്ല. പ്രസ്താവന പിണറായിയുടെ രാഷ്ട്രീയ പക്വതയ്ക്കോ, എൽഡിഎഫിന്റെ സംസ്കാരത്തിനോ നിരക്കുന്നതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
പിണറായി അങ്ങനെ പറയുമെന്ന് വിശ്വസിക്കാനാകുന്നില്ല; പരാമര്‍ശം പദവിക്ക് നിരക്കാത്തത്: ബിനോയ് വിശ്വം

