Trending

കോഴിക്കോട് ബീച്ചിലെ സപ്ലൈകോ ഓണം മെഗാ ഫെയര്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് ജില്ലാ കളക്ടര്‍

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ സപ്ലൈകോ ഓണം മെഗാ ഫെയര്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ഓണാഘോഷ പരിപാടികള്‍ നടത്താന്‍ ബീച്ച് വിട്ടുതരണം എന്നാണ് ആവശ്യം. പോര്‍ട്ട് ഓഫീസര്‍ക്കും സിവില്‍ സപ്ലൈസ് ഓഫീസര്‍ക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്. ശനിയാഴ്ച ബീച്ച് ഒഴിഞ്ഞുതരണമെന്നാണ് ഉത്തരവ്. തിങ്കളാഴ്ച വരെയാണ് ഓണം മെഗാ ഫെയര്‍ തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നിര്‍ദേശം വന്നത്. മാവൂര്‍ റോഡിലടക്കം സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മെഗാ ഫെയര്‍ അവസാനിപ്പിക്കാനാണ് തീരുമാനമെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്ന് വൈകീട്ട് നാല് മണി വരെ തുടരാനാണ് ജീവനക്കാര്‍ക്കും മറ്റും നിര്‍ദേശം ലഭിച്ചിരിക്കുന്നത്. വലിയ പന്തലിട്ട് ശീതികരിച്ച വലിയ മുറിയാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. വരു ദിവസങ്ങളിൽ വലിയ കച്ചവടമാണ് പ്രതീക്ഷിച്ചിരുന്നത്.

ഫ്രീഡം സ്‌ക്വയറിന് സമീപമാണ് ബീച്ചിലെ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. അതിന് അടുത്ത് തന്നെയാണ് സ്‌പ്ലൈകോ ഫെയര്‍ നടത്തുന്നതും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!