National

റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡിൽ മലയാളി; എസ്.സോമനാഥിന് സുപ്രധാന പദവി, ആനന്ദ് മഹീന്ദ്ര തുടരും

ന്യൂഡൽഹി∙ ഐഎസ്ആർഒ മുൻ ചെയർമാനും മലയാളിയുമായ എസ്.സോമനാഥിനെ റിസർവ് ബാങ്ക് സെൻട്രൽ ബോർഡിൽ പാർട്–ടൈം, നോൺ ഒഫിഷ്യൽ ഡയറക്ടറായി കേന്ദ്രം നിയമിച്ചു. 4 വർഷത്തേക്കാണ് നിയമനം. ഏറെക്കാലത്തിനു ശേഷമാണ് ഒരു മലയാളി ആർബിഐ ബോർഡിലെത്തുന്നത്.

2022 മുതൽ, ആർബിഐ ബോർഡിൽ നോൺ ഒഫിഷ്യൽ ഡയറക്ടറായ വ്യവസായി ആനന്ദ് മഹീന്ദ്രയെ വീണ്ടും 4 വർഷത്തേക്കു കൂടി നിയമിച്ചു.റിസർവ് ബാങ്കിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ചുമതലയാണ് സെൻട്രൽ ബോർഡിനുള്ളത്.

ആർബിഐ ഗവർണർ, 4 ഡപ്യൂട്ടി ഗവർണർമാർ എന്നിവർക്കു പുറമേ സർക്കാരിന് വിവിധ മേഖലകളിൽ നിന്ന് 10 ഡയറക്ടർമാരെയും നിയമിക്കാം. ധനകാര്യമന്ത്രാലയത്തിലെ 2 സെക്രട്ടറിമാരും ബോർഡിലുണ്ടാകും. ഇതിനൊപ്പം മുംബൈ, കൊൽക്കത്ത, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ ലോക്കൽ ബോർഡുകളെ പ്രതിനിധീകരിച്ച് 4 ഡയറക്ടർമാരുമുണ്ടാകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!