പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഭൂദാനം കോളനിയിലെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. അന്‍പതിലധികം പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന കോളനികള്‍ക്കുള്ള അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ കോളനി നവീകരണത്തിന് 1 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
കോഴിക്കോട് ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് ഭൂദാനം കോളനിയിലെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ നിന്നും പട്ടികജാതി കോളനികളുടെ
നവീകരണത്തിന് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വല്ലക്കണ്ടി, പുളിക്കുഴി, എ.കെ.ജി, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ അടുവാട് കോട്ടക്കുന്ന്, കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആമ്പ്രമ്മല്‍, പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഭൂദാനം, കള്ളാടിച്ചോല
എന്നീ കോളനികളെയാണ് ഉള്‍പ്പെടുത്തിയത്.
പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. നബീസ റായി, കെ. കൃഷ്ണന്‍കുട്ടി, സി.എം ഷീന, എം.കെ ഷാജു, നിര്‍മ്മിതി അസി. എഞ്ചിനീയര്‍ പി. ശരത് സംസാരിച്ചു.
ജില്ലാ നിര്‍മ്മിതി കേന്ദ്ര മാനേജര്‍ കെ. മനോജ് സ്വാഗതവും എസ്.സി പ്രമോട്ടര്‍ കെ.എം സിന്ധു നന്ദിയും പറഞ്ഞു.

