കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 395 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടാത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,600 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 3,160 രൂപയുടെ വര്‍ധനയുണ്ട്. പവന്റെ വില 1,16,800 രൂപയായി ഉയര്‍ന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് സ്വര്‍ണത്തിന് വലിയ വര്‍ധനയുണ്ടായിരിക്കുന്നത്.
സ്പോട്ട് ഗോള്‍ഡ് നിരക്കില്‍ 3.6 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 4,487.91 ഡോളറായാണ് വില ഉയര്‍ന്നത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ 2.8 ശതമാനം ഉയര്‍ന്ന് 4,545.30 ഡോളറായി ഉയര്‍ന്നു. ഫെഡറല്‍ റിസര്‍വിന്റെ വായ്പനയമാണ് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുക.
സെപ്തംബറില്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യതയില്ലെന്നാണ് പ്രവചനങ്ങള്‍. അങ്ങനെയെങ്കില്‍ വരും ദിവസങ്ങളില്‍ അത് സ്വര്‍ണത്തിന് ഗുണകരമാവും. ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ മിനുട്സ് വരും ദിവസങ്ങളില്‍ പുറത്തുവരും.
മിനുട്സില്‍ പലിശനിരക്ക് സംബന്ധിച്ച സൂചനകളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതും സ്വര്‍ണവിലയെ സ്വാധീനിക്കും. ഇറാനില്‍ യുദ്ധം വീണ്ടും ശക്തമായാല്‍ എണ്ണവില ഉയരുന്നതിലേക്കും പണപ്പെരുപ്പ വര്‍ധനക്കും അത് ഇടയാക്കിയേക്കും. അങ്ങനെയെങ്കില്‍ സ്വര്‍ണവില ഇടിഞ്ഞേക്കും.

