Trending

ബിജെപി വിട്ട് നടൻ ദേവൻ; വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചു

തിരുവനന്തപുരം: നടൻ ദേവൻ ബിജെപി വിട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമികാംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് ഉടൻ തന്നെ നേതൃത്വത്തിന് കൈമാറും. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പൊതുവേദിയിലാണ് ദേവൻ ബിജെപി വിടുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചില പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും, വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി.

2004-ൽ ദേവൻ ‘നവകേരള പീപ്പിൾസ് പാർട്ടി’ എന്ന പേരിൽ സ്വന്തമായി പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബി.ജെ.പി.യിൽ ലയിപ്പിക്കുകയായിരുന്നു. കേരളം പുരോഗതി പ്രാപിക്കാതെ തുടരുന്നു എന്നതിനാലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചതെന്നും, കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാർട്ടിയെ ബി.ജെ.പി.യിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും ദേവൻ അന്ന് വ്യക്തമാക്കിയിരുന്നു. 2004-ൽ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ നവകേരള പീപ്പിൾസ് പാർട്ടി സ്ഥാനാർത്ഥിയായി ദേവൻ മത്സരിച്ചിട്ടുമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!