കുന്ദമംഗലം: പന്തീർപാടം പൗരസമിതിയുടെ ആഭിമുഖ്യത്തിൽ പന്തീർപാടത്ത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പഴയകാല പൊതുപ്രവർത്തകൻ യു പി ചാത്തു ദേശീയ പതാക ഉയർത്തി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കെ മധുസൂദനൻ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം ബാബുമോൻ, മെമ്പർമാരായ സജീവ്കുമാർ, മിന്നത്ത് അയിഷാബി, എം പി കേളുക്കുട്ടി, ഗിരീശൻ, കെ കെ മുഹമ്മദ്, പി സുരേന്ദ്രൻ, പി മൊയ്തീൻ, കെ എം അലിയ്യി, ചന്ദ്രമോഹൻ, കെ കെ മുസ്തഫ, പി അസൈൻ, ഫാത്തിമ ജെസ്ലി തുടങ്ങിയവർ സംസാരിച്ചു. ഒ സലീം സ്വാഗതം പറഞ്ഞു.ദേശിയ ഗാനത്തോട് കൂടി പരിപാടി അവസാനിച്ചു.
പന്തീർപാടം പൗരസമിതി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

