സംസ്ഥാന പൊലീസിന് ജനസൗഹൃദ മുഖം നല്‍കുന്ന മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതിക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പേരൂര്‍ക്കടയില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിക്കും. പരാതിക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാവിലെ 10.30 ന് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിക്കും. പരാതിക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജനാധിപത്യ പൊലീസിങ്ങിന്റെ തുടക്കമാണിതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് സ്റ്റേഷനുകളിലെത്തുന്ന സാധാരണക്കാര്‍ക്ക് നീതി ഉറപ്പാക്കും. കുറ്റവാളികള്‍ പൊലീസിനെ ഭയപ്പെട്ടാല്‍ മതിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണക്കാരോട് സൗഹൃദത്തോടെ പൊലീസ് പെരുമാറണം. ജനങ്ങളോട് മോശമായി പെരുമാറാന്‍ പാടില്ലെന്ന് മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുകാര്‍ക്ക് കേരള പൊലീസ് മാതൃകയാണ്. എന്നാല്‍ കുറച്ചുകൂടി മുന്നോട്ടുപോകേണ്ടതുണ്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

