Kerala kerala

പ്രിയദര്‍ശിനി സൗജന്യ ബസ് യാത്ര ബോര്‍ഡ് മറച്ച് ബസ് സര്‍വീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കര്‍ പതിച്ച്

പ്രിയദര്‍ശിനി സൗജന്യ ബസ് യാത്ര ബോര്‍ഡ് മറച്ച് ബസ് സര്‍വീസ്. കര്‍ക്കിടകവാവിന്റെ ഭാഗമായി തിരുവല്ലം പരശുരാമ ക്ഷേത്രത്തിലേക്ക് നടത്തിയ സ്‌പെഷ്യല്‍ സര്‍വീസുകളില്‍ ആണ് ബസിന്റെ ബോര്‍ഡ് മറച്ചത്. അതിനിടെ ഉള്‍കൊള്ളാന്‍ കഴിയുന്നതിലും അധികം ആളുകള്‍ ബസില്‍ കയറിയതോടെ ഗുണ്ടല്‍പേട്ട് റൂട്ടില്‍ പ്രിയദര്‍ശിനി സര്‍വീസ് നടത്താന്‍ ജീവനക്കാരും വിസ്സമ്മതിച്ചു.

തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രത്തിലേക്ക് നടത്തിയ സ്‌പെഷ്യല്‍ സര്‍വീസുകളിലാണ് പ്രിയദര്‍ശിനി സൗജന്യ യാത്ര ബോര്‍ഡ് മറച്ചു വച്ച് സര്‍വീസ് നടത്തിയത്. ബസിന്റെ 4 വശങ്ങളിലുമുള്ള ബോര്‍ഡുകള്‍ മറക്കുകയും പകരം സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കര്‍ സ്ഥാപിക്കുകയും ചെയ്തു. 100 ഓളം ബസുകളാണ് കര്‍ക്കിടകവാവിന് സ്‌പെഷ്യല്‍ സര്‍വിസിനായി ഇറക്കിയത്. ഇതില്‍ ഭൂരിഭാഗവും പ്രിയദര്‍ശിനി ബസുകളാണ്. പ്രിയദര്‍ശിനി ബസുകള്‍ മറ്റു ആവശ്യങ്ങള്‍ക്കൊന്നും പേര് മാറ്റി ഉപയോഗിക്കില്ല എന്ന വകുപ്പ് മന്ത്രിയുടെയും, മുഖ്യമന്ത്രിയുടെയും വാക്കുകള്‍ നിലനില്‍ക്കെയാണ് ഈ പേര് മറച്ചുള്ള സര്‍വീസ്.

അതിനിടെ പ്രിയദര്‍ശിനി ബസിലെ ഓവര്‍ലോഡ് കാരണം ജീവനക്കാര്‍ ഇന്ന് സര്‍വീസ് നടത്താനും വിസ്സമ്മതിച്ചു. ഗുണ്ടപ്പേട്ട് റൂട്ടിലാണ്ണ് 200 ഇല്‍ അധികം യാത്രക്കാര്‍ ഒരു ബസില്‍ കയറിയത്. വിഴിയില്‍ നിന്ന് യാത്രക്കാരെ ഇനി കയറ്റണ്ട എന്ന തീരുമാനത്തിലാണ് ബസ് പിന്നീട് സര്‍വീസ് നടത്തിയത്. സുല്‍ത്തന്‍ബത്തേരി നിന്ന് ഗുണ്ടപ്പെട്ടിലേക്കുള്ള ബസ് യാത്രക്കാരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!