പാലക്കാട്:പാലക്കാട് തൃക്കടിയേരി പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. പ്രതിഷേധം ശക്തമായതോടെയാണ് അധ്യാപകന്‍ നൗഷാദിനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്.
ക്ലാസില്‍ സംസാരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിയെ മുഖത്തടിച്ചതാണ് അധ്യാപകനെതിരായ ആരോപണം. ഇതേ അധ്യാപകന്‍ നേരത്തെയും സമാന രീതിയില്‍ വിദ്യാര്‍ഥിയെ ഉപദ്രവിച്ചിരുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

