Kerala kerala

കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് ഇനി വാട്‌സ് ആപ്പ് വഴിയും ബുക്ക് ചെയ്യാം; 11 ഭാഷകളില്‍ സേവനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയ എഐ അധിഷ്ഠിത വാട്സ്ആപ്പ് ബോട്ട് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സേവനങ്ങള്‍ നല്‍കുന്നു. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ 11 ഭാഷകളില്‍ നിലവില്‍ സേവനം ലഭ്യമാക്കിയിട്ടുള്ള ബോട്ട് ഭാവിയില്‍ കൂടുതല്‍ ഭാഷകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ബസ് ടിക്കറ്റ് ബുക്ക് ചെയ്യല്‍, ടിക്കറ്റ് ക്യാന്‍സലേഷന്‍, ടിക്കറ്റ് ലഭ്യത പരിശോധിക്കല്‍, നിരക്ക് അറിയല്‍, ബസ് വിവരങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ കെഎസ്ആര്‍ടിസി സേവനങ്ങള്‍ക്കായി മാത്രം പ്രത്യേകമായി വികസിപ്പിച്ചതാണ് ഈ എഐ സംവിധാനം. മറ്റ് പൊതുവായ ചോദ്യങ്ങള്‍ക്ക് ബോട്ട് മറുപടി നല്‍കില്ല.

ഉപയോക്താവ് ഏത് ഭാഷയില്‍ സംഭാഷണം ആരംഭിച്ചാലും അത് സ്വയം തിരിച്ചറിഞ്ഞ് അതേ ഭാഷയില്‍ മറുപടി നല്‍കാന്‍ ബോട്ടിന് കഴിയും. സാധാരണ ഒരാളോട് സംസാരിക്കുന്ന അനുഭവം നല്‍കുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

ഉപയോക്താവ് നടപടിക്രമത്തിനിടെ എവിടെയെങ്കിലും തടസ്സപ്പെട്ടാല്‍ അടുത്തതായി ചെയ്യേണ്ട കാര്യങ്ങള്‍ ബോട്ട് തന്നെ നിര്‍ദേശിക്കുന്നതിനാല്‍ സേവനം കൂടുതല്‍ ഉപയോക്തൃ സൗഹൃദമാണെന്നും അധികൃതര്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!