കൊച്ചി: ജയില്‍മേധാവി എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്നും ഹര്‍ജി പരിഗണനയിലിരിക്കെ തിടുക്കത്തില്‍ തീരുമാനമെടുത്തെന്നും വിമര്‍ശിച്ച കോടതി സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി. എഡിജിപിയെ ഡിജിപി ആയി നിയമിക്കുമ്പോള്‍ വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്ന നിയമം പാലിക്കപ്പെട്ടില്ല. നിര്‍ദേശങ്ങള്‍ പാലിക്കാത്തതിലുള്ള അതൃപ്തിയും കോടതി പ്രകടിപ്പിച്ചു.
ജയില്‍മേധാവി എസ് ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എഡിജിപി സ്ഥാനത്തിരിക്കെ മുന്‍കൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനില്‍ക്കെയാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. എഡിജിപി സ്ഥാനത്തുള്ള എംആര്‍ അജിത് കുമാര്‍ സസ്‌പെന്‍ഷനിലായതാണ് ശ്രീജിത്തിന് ഗുണമായത്. നവകേരള സദസിനിടെ മുന്‍ മുഖ്യമന്ത്രി പിണറായിക്ക് വേണ്ടിയുള്ള ഗണ്‍മാന്‍മാരുടെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയതുമായി ബന്ധപ്പെട്ടാണ് അജിത് കുമാറിന് സസ്‌പെന്‍ഷന്‍ ലഭിച്ചത്. സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും എസ് ശ്രീജിത്ത് ജയില്‍ മേധാവിയായി തന്നെ തുടര്‍ന്നും സേവനമനുഷ്ഠിക്കും.

