‘ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കം?’ എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ജയില്‍മേധാവി എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്നും ഹര്‍ജി പരിഗണനയിലിരിക്കെ തിടുക്കത്തില്‍ തീരുമാനമെടുത്തെന്നും വിമര്‍ശിച്ച കോടതി സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി. എഡിജിപിയെ ഡിജിപി ആയി നിയമിക്കുമ്പോള്‍ വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്ന നിയമം പാലിക്കപ്പെട്ടില്ല. നിര്‍ദേശങ്ങള്‍ പാലിക്കാത്തതിലുള്ള അതൃപ്തിയും കോടതി പ്രകടിപ്പിച്ചു. ജയില്‍മേധാവി എസ് ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എഡിജിപി സ്ഥാനത്തിരിക്കെ മുന്‍കൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന […]

