വിദേശത്ത് നിന്നെത്തിയവരെ വിമാനത്താളവത്തില്‍ നിന്ന് കൊണ്ടുവന്ന ഡ്രൈവര്‍ക്ക് കൊവിഡ് ബാധിച്ചതോടെ കണ്ണൂരിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍. ഈ മാസം ആറാം തിയതിയാണ് മുഴക്കുന്ന് സ്വദേശിയായ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. കസാക്കിസ്ഥാനില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയവരെ ഇദ്ദേഹമായിരുന്നു കൊല്ലത്തേക്ക് കൊണ്ടുപോയത്. വിദ്യാർഥി സംഘത്തിൽ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കഴിഞ്ഞദിവസം ഡ്രൈവറുടെയും സ്രവം പരിശോധനയ്‌ക്കയച്ചത്.
ഇദ്ദേഹം പ്രാഥമികമായി 40 പേരുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയതായാണ് വിവരം. ക്വാറന്റീനിലുള്ള 40 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലവില്‍ ഡിപ്പോയും കെ.എസ്.ആര്‍.ടി.സി ബസുകളും അണുവിമുക്തമാക്കിയിരിക്കുകയാണ്. 227 പേര്‍ക്കാണ് കണ്ണൂരില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. 127 പേര്‍ക്കാണ് രോഗം ഭേദമായത്.

