Trending

‘ജീവിക്കാൻ പണം വേണം, സ്ഥാനമാനങ്ങളും’; അഖിൽ മാരാരുടെ ഓഡിയോ പുറത്തുവിട്ട് ട്വന്റി20

കൊച്ചി: ട്വന്റി20 പാർട്ടി വിട്ട അഖിൽ മാരാറിന്റെ ശബ്ദരേഖ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട് ട്വന്റി20 നേതൃത്വം. പാർട്ടിയിൽ തുടരണമെങ്കിൽ സ്ഥാനമാനങ്ങൾ ആവശ്യമാണെന്നും ദേശീയ പാർട്ടികളായ കോൺഗ്രസിനും ബിജെപിക്കും ഉള്ള വാല്യൂ ട്വന്റി20-യിൽ നിൽക്കുമ്പോൾ ലഭിക്കില്ലെന്നും അഖിൽ മാരാർ പറയുന്ന ഓഡിയോയിലാണ് പരാമർശങ്ങളുള്ളത്. കൊട്ടാരക്കര സീറ്റിൽ മത്സരിക്കാൻ വേണ്ടിയാണ് താൻ ട്വന്റി20-യിൽ ചേർന്നതെന്നും കേന്ദ്ര സർക്കാരിന് കീഴിലുള്ള ഏതെങ്കിലും ബോർഡുകളിൽ പദവികൾ ചോദിച്ചുവാങ്ങണമെന്നും ഓഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

ട്വന്റി20 രൂപീകർത്താവ് സാബു എം. ജേക്കബുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന അഖിൽ മാരാർ പാർട്ടി വിട്ടത്. പ്രവർത്തന സ്വാതന്ത്ര്യമില്ലായ്മയും സീറ്റ് വാഗ്ദാനം നൽകി വഞ്ചിച്ചതുമാണ് പാർട്ടി വിടാൻ കാരണമെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ആദ്യം കൊട്ടാരക്കര സീറ്റും പിന്നീട് തൃപ്പൂണിത്തുറ സീറ്റും ഉറപ്പുനൽകിയ ശേഷം തൃക്കാക്കര നൽകി സാബു എം. ജേക്കബ് തന്നോട് അനീതി കാണിച്ചെന്നും, സ്വന്തം വ്യക്തിപരമായ നേട്ടങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ട്വന്റി20 എന്നും അഖിൽ മാരാർ വിമർശിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!