Kerala kerala kerala politics

വിവാദ പരാമര്‍ശത്തില്‍ ടി ജി മോഹന്‍ദാസിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്; എഐവൈഎഫ് നേതാക്കള്‍ക്കെതിരെ കേസ്

കൊച്ചി: ദില്ലി ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന പ്രസ്താവന നടത്തിയ ടി ജി മോഹന്‍ദാസിന്റെ വീട്ടിലേക്ക് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരല്‍ അടക്കമുള്ള വകുപ്പുകളിലാണ് മട്ടാഞ്ചേരി പൊലീസ് കേസെടുത്തത്.

വിവാദ പരാമര്‍ശനങ്ങള്‍ നടത്തിയതിന് ടി ജി മോഹന്‍ദാസിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കലാപാഹ്വാനത്തിന് കേസെടുത്തത്. അശ്ലീലവും അധിക്ഷേപവും നിറച്ച വീഡിയോകള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. ആദ്യം പരാതി നല്‍കിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോനാണ്. പിന്നാലെ പരാതിയുടെ പ്രളയമായിരുന്നു. സൈബല്‍ സെല്‍ ഓപ്പേറഷന്‍സ് ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും കേസെടുക്കാന്‍ എടുത്ത കാലതാമസം ചര്‍ച്ചയായി. കേസെടുക്കാന്‍ വൈകിയതില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഉള്‍പ്പെടെ അതൃപ്തി പരസ്യമാക്കിയിരുന്നു. ഒടുവില്‍ പരാതികളെത്തി മൂന്നാം ദിവസമാണ് മോഹന്‍ദാസിനെതിരെ കേസെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!