Trending

വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: വടകരയിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ താൽക്കാലിക അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവർ നയിച്ചിരുന്നത് വൻ ആഡംബര ജീവിതമെന്ന് പോലീസ് കണ്ടെത്തൽ. ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിൽ നിന്ന് പ്രതിമാസം 12,000 രൂപ മാത്രം ശമ്പളം ലഭിച്ചിരുന്ന ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ ലഹരി ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഇരുവരെയും വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

മയക്കുമരുന്ന് വാങ്ങുന്നവരിൽ നിന്ന് ക്യൂആർ കോഡ് വഴി പണം സ്വീകരിക്കുകയും, ലഹരി കൈമാറാനായി ആവശ്യക്കാർക്ക് ഗൂഗിൾ മാപ്പ് ലൊക്കേഷൻ അയച്ചുനൽകുകയുമായിരുന്നു ഇവരുടെ രീതി. 2 ഗ്രാം MDMA-യുമായി പിടിയിലായ വടകര സ്വദേശി സഫ്വാനെ ചോദ്യം ചെയ്തപ്പോഴാണ് അധ്യാപികമാരുടെ പങ്കിനെക്കുറിച്ച് പോലീസിന് നിർണ്ണായക വിവരം ലഭിക്കുന്നത്. അധ്യാപക പരിശീലനങ്ങളും വിദ്യാലയങ്ങളിലെ ഗുണനിലവാര പരിശോധനകളും ഏകോപിപ്പിക്കേണ്ട അധ്യാപികമാരെ ലഹരിസംഘം സാമ്പത്തിക ഇടപാടുകൾക്കുള്ള ഇടനിലക്കാരാക്കി മാറ്റുകയായിരുന്നു. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിനുകളിൽ വരെ സജീവമായി പങ്കെടുത്ത വ്യക്തിയാണ് കീർത്തന. കേസിൽ കൂടുതൽ അധ്യാപകർക്കോ മറ്റ് ലഹരി സംഘങ്ങൾക്കോ പങ്കുണ്ടോയെന്ന് കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!