കോട്ടയത്ത് കുഞ്ഞുങ്ങളെ വില്‍ക്കുന്ന മാഫിയയുണ്ടെന്ന 22 കാരിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത് പൊലീസ്. യുവതിയുടെ പരാതിയിന്മേലുള്ള അന്വേഷണത്തിന്റെ ഭാഗമായി രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. ഗര്‍ഭിണിയായ അസം സ്വദേശിനിയാണ് പരാതിയുമായ് രംഗത്ത് വന്നത്.
തന്നെ കോട്ടയം തീക്കോയിലെ ആളൊഴിഞ്ഞ വീട്ടില്‍ താമസിപ്പിച്ചെന്നും പ്രസവിച്ചു കഴിഞ്ഞാല്‍ കുഞ്ഞിനെ നല്‍കണമെന്നും പകരം പണം നല്‍കാമെന്നും സംഘം പറഞ്ഞെന്ന് യുവതി ആരോപിച്ചു. ആവശ്യം നിരാകരിച്ചതോടെ മര്‍ദിച്ചെന്നും യുവതി പരാതിപ്പെട്ടു. വീട്ടില്‍ നിന്ന് ഇറക്കി വിട്ട യുവതി ‘സ്വന്തനം’ കേന്ദ്രത്തിലെത്തിയപ്പോഴാണ് കുറ്റകൃത്യം പുറത്ത് വന്നത്.

