Kerala kerala

ഓണച്ചന്ത ഓഗസ്റ്റ് 8 മുതല്‍; കിറ്റില്‍ 16 ഇനം സാധനങ്ങള്‍; മഞ്ഞ കാര്‍ഡിന് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതല്‍; അനൂപ് ജേക്കബ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണച്ചന്ത ഓഗസ്റ്റ് 8 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് ഓഗസ്റ്റ് 10 മുതല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കും. 16 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടാവുക. ഓണം ട്രെഡ് ഫെയറുകളും ഓഗസ്റ്റ് 6 മുതല്‍ ആരംഭിക്കും. ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാവുമെന്നാണ് ഭക്ഷ്യ വിതരണ മന്ത്രി വിശദമാക്കിയത്. കൂടുതല്‍ പേര്‍ക്ക് ഓണക്കിറ്റ് അടുത്ത വര്‍ഷം മുതല്‍ നല്‍കുമെന്നും മന്ത്രി വിശദമാക്കി. സംസ്ഥാനത്ത് വിലക്കയറ്റം പ്രതിസന്ധിയായി നില്‍ക്കുമ്പോഴാണ് പ്രഖ്യാപനം. സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ സബ്‌സിഡി ഇനത്തിലുള്ള 13 ഇനം സാധനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വിശദമാക്കി.

ചെലവ് കൂട്ടരുതെന്ന് വകുപ്പുകളോട് ധനവകുപ്പിന്റെ നിര്‍ദേശമെത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ചെലവ് കൂട്ടരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റില്‍ കവിയരുതെന്നുമാണ് ധനവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് നിര്‍ദേശം. സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികള്‍ ഒഴിവാക്കണം. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം. അധികം വരുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നും പുതുതായി വരുന്ന ഒഴിവുകളിലേയ്ക്ക് നിയമിക്കാമെന്നും പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!