National

നടന്‍ ധനുഷ് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു? ആരാധകര്‍ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് താരം

ചെന്നൈ: രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ക്ക് വഴിവെച്ച് നടന്‍ ധനുഷിന്റെ പ്രസംഗം. ആരാധകര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനുഷ്. സിനിമാ ആഘോഷങ്ങള്‍ക്കപ്പുറം ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് ധനുഷ് ആരാധകരോട് ആഹ്വാനം ചെയ്യുന്നത്.

‘ഒരിടത്ത് നിരവധി പേര്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. ഇത്തരമൊരു ഐക്യത്തിന് വലിയ ശക്തിയുണ്ട്. ഒരു ലക്ഷ്യത്തിനായി നമുക്ക് ഈ ശക്തിയെ ഉപയോഗിക്കണം. ഓഡിയോ ലോഞ്ചിനും മീറ്റപ്പിനും അപ്പുറം ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ പ്രദേശത്തെ ആളുകളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് സാധിക്കുന്ന രീതിയില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യണം. അവര്‍ക്ക് വേണ്ടി എന്താണോ നിങ്ങള്‍ക്ക് ചെയ്യാനാവുക അതെല്ലാം ചെയ്യുക. എനിക്ക് നിങ്ങളില്‍ കൂടുതല്‍ അഭിമാനം തോന്നണം. നിങ്ങളത് ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’, ധനുഷ് ആഹ്വാനം ചെയ്തു.

പ്രസംഗം വൈറലായതോടെ ദളപതി വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുകയാണെന്ന പ്രചരണം ശക്തമായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!