Kerala kerala

ശബരിമല മില്‍മ നെയ് വില്‍പ്പനയില്‍ ഗുരുതര ക്രമക്കേട്; അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പുറത്ത്

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള മില്‍മയുടെ നെയ് വില്‍പ്പനയുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. നെയ് സപ്ലൈ ചെയ്യുന്നതിന് 70 ദിവസത്തെ സമയമുണ്ടായിട്ടും കൃത്യമായി ടെന്‍ഡര്‍ ക്ഷണിക്കാതെ ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് പ്രധാന കണ്ടെത്തല്‍. നെയ് ഇടപാടിനുള്ള അപേക്ഷ ക്ഷണിച്ചത് നിയമവിരുദ്ധമായാണെന്നും, കൂടുതല്‍ ആളുകളുടെ അപേക്ഷ ലഭിക്കാനാണ് ടെന്‍ഡര്‍ ഒഴിവാക്കിയതെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ടുതവണ ഈ ടെന്‍ഡര്‍ ഒഴിവാക്കി സീല്‍ഡ് ടെന്‍ഡറാക്കി മാറ്റുകയായിരുന്നു.

ഒരു ടിന്‍ നെയ് എത്തിക്കുന്നതിന് കരാറുകാരന്‍ അസാധാരണമായ വിലക്കുറവാണ് കോട്ട് ചെയ്തത്. മറ്റ് സ്ഥാപനങ്ങള്‍ 81 രൂപയും 48 രൂപയും ചെലവ് കണക്കാക്കിയപ്പോള്‍, കരാര്‍ ലഭിച്ച കമ്പനി കോട്ട് ചെയ്തത് വെറും 18 രൂപ മാത്രമാണ്. ഇത് കടുത്ത ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കരാര്‍ കിട്ടിയ കമ്പനിക്ക് 1,65,000 ലിറ്റര്‍ നെയ്ക്ക് ഓര്‍ഡര്‍ ലഭിച്ചെങ്കിലും സപ്ലൈ ചെയ്തത് 1,56,010 ലിറ്റര്‍ നെയ്യാണ്. ശബരിമലയിലേക്ക് ആകെ തയ്യാറാക്കേണ്ടത് 30 ബാച്ച് നെയ്യാണെങ്കിലും രേഖകളില്‍ ആകെ 6 ബാച്ച് നമ്പറുകള്‍ മാത്രമാണുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!