Trending

ഗവണ്മെന്റ് പ്ലീഡർ നിയമനം: ആവശ്യം മുന്നോട്ടുവച്ചു; തീരുമാനമെടുക്കേണ്ടത് സർക്കാർ: അലോഷ്യസ് സേവ്യർ

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയും കെഎസ്‌യുവും തമ്മിലുള്ള തർക്കത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി കെ എസ് യുവിലൂടെ കടന്നുവന്ന ആളെന്നും ഞങ്ങൾക്ക് പറയാൻ ഉള്ളത് പറഞ്ഞെന്നും അലോഷ്യസ് വ്യക്തമാക്കി.

സര്‍ക്കാര്‍ പോസിറ്റീവായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അലോഷ്യസ് പറഞ്ഞു. സര്‍ക്കാരിലും യുഡിഎഫിലും വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തിന്റെ മെറിറ്റിനെ പറ്റിയല്ല സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വന്നത്. ഇത് ഞങ്ങളുടെ കൂടി സര്‍ക്കാരാണ്. സര്‍ക്കാരിനെ മോശമാക്കുന്ന തരത്തിലെ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. വിഷയത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം എന്തെന്ന് മുന്‍കൂട്ടി പറയാന്‍ ഞങ്ങളാളല്ല’, അലോഷ്യസ് കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!