് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്യുകയും വ്യത്യസ്ത ഫലം പ്രതീക്ഷിക്കുകയും ചെയ്യുന്നത് ഭ്രാന്താണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
രാജ്യത്ത് പ്രഖ്യാപിച്ച നാല് ലോക്ഡൗണുകളും വിവരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. പ്രതിരോധത്തില്‍ സര്‍ക്കാരിനുണ്ടായ പിടിപ്പുകേടാണ് ഇത് വ്യക്തമാക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ബുദ്ധിഭ്രമമുള്ളവര്‍ ഒരേകാര്യം വീണ്ടും വീണ്ടും ആവര്‍ത്തിച്ച് വ്യത്യസ്ത ഫലം അന്വേഷിക്കുകയാണെന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ നാല് ലോക്ഡൗണുകളുടെയും ഗ്രാഫ് പങ്കുവെച്ചിരിക്കുന്നത്.
തെറ്റായ മത്സരത്തില്‍ വിജയിക്കാനുള്ള ഓട്ടത്തിലാണ് ഇന്ത്യയെന്ന് രാഹുല്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. പിടിപ്പുകേടിന്റെയും അഹങ്കാരത്തിന്റെയും മാരകമായ സംയോജനത്തിന്റെ ഫലമായുണ്ടായ ഭീകരമായ ദുരന്തമെന്നായിരുന്നു അദ്ദേഹം ലോക്ഡൗണിനെ വിശേഷിപ്പിച്ചത്.

