Trending

ഇന്നും ഇരുട്ടിലാകും; വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് 200 മുതല്‍ 300 മെഗാവാട്ട് വരെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചെന്നും കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തിന് താൽക്കാലിക ആശ്വാസമെന്ന നിലയിൽ 200 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വൈദ്യുതി ആവശ്യവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് പൂർണ്ണമായും തികയില്ലെന്നാണ് വിലയിരുത്തൽ. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയെ ആശ്രയിച്ചായിരിക്കും വരും മണിക്കൂറുകളിലെ നിയന്ത്രണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!