കുന്ദമംഗലം: തായ്‌ലൻഡിൽ നടന്ന ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ ടീമിന്റെ വൈസ് ക്യാപ്റ്റനായി രാജ്യത്തെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച ശ്രീവർണിത (പോപ്പി) നാട്ടിലെത്തിയപ്പോൾ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
പാറ്റേൺ കുടുംബത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ. ബഷീർ ശ്രീവർണിതയ്ക്ക് ബൊക്ക കൈമാറി ആദരിച്ചു. രാജ്യത്തിന്റെ അഭിമാനമായി മാറിയ താരത്തിന്റെ നേട്ടം നാടിന് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.
സ്വീകരണച്ചടങ്ങിൽ മുൻ എം.എൽ.എ യു. സി. രാമൻ, പാറ്റേൺ യൂസഫ്, ഡോ. എം. ശ്രീനു, നജീബ് പാറ്റയിൽ, നിതീഷ് മുറിയനാൽ, ഫാറൂഖ്, നിബുൻ, പ്രജിത് കുമാർ എന്നിവരും നിരവധി കായികപ്രേമികളും നാട്ടുകാരും പങ്കെടുത്തു.
ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനെന്ന നിലയിൽ അന്താരാഷ്ട്ര വേദിയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ശ്രീവർണിതയ്ക്ക് നാട്ടുകാരുടെ ഈ വരവേൽപ്പ് അവളുടെ നേട്ടത്തിനുള്ള ആദരവായി മാറി.
നാടിന്റെ അഭിമാനം: ശ്രീവർണിതക്ക് കരിപ്പൂരിൽ രാജകീയ വരവേൽപ്പ്

