Entertainment

മരിക്കുന്നതിന് മുൻപ് കണ്ടിരിക്കേണ്ട സിനിമ ഷോഷാങ്ക് റിഡെംപ്ഷൻ

നിങ്ങളൊരു സിനിമ പ്രേമിയാണോ ? എങ്കിൽ നിങ്ങൾക്ക് വേണ്ടി കുന്ദമംഗലം ന്യൂസ് ഡോട്ട് കോം ഒരുക്കുന്നു സിനിമാള്. ലോക സിനിമകളിൽ ഇടം പിടിച്ച ചിത്രങ്ങളെ കുറിച്ചുള്ള ചെറു കുറിപ്പുകളാണ് ഇതിലൂടെ ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. നിങ്ങൾ കണ്ടതോ ? കണ്ടിരിക്കേണ്ടതോ ആയിട്ടുള്ള അതി മനോഹര ചിത്രങ്ങൾ. ഈ ഹാളിൽ വായനക്കായി പ്രദർശിപ്പിക്കുകയാണ്. കാണാത്തവർക്ക് കാണാനുള്ള പ്രേരണയാവട്ടെ, കണ്ടവർക്ക് ഓർമ്മകൾ പുതുക്കാനുള്ള നിമിഷങ്ങളാവട്ടെ. ഇനി ഈ സിനിമാളിൽ നമുക്കൊന്നിച്ചിരിക്കാം. നിരൂപണം സഹനിൽ സഹദേവ്

ഷോഷാങ്ക് റിഡെംപ്ഷൻ ❤️
Title : Shawshank redemption
Year : 1994
Language :English
Genre : Feelgood

ബ്രില്യന്റ് മൂവി 👌

മരിക്കുന്നതിന് മുൻപ് കണ്ടിരിക്കേണ്ട സിനിമ എന്ന വിശേഷണവുമായി 1994 ഇൽ റിലീസായ സിനിമ. സ്റ്റീഫൻ കിങ്ങിന്റെ “റീത്ത ഹെയ് വർത്ത് & ഷോഷാങ്ക് റിഡെംപ്ഷൻ ” എന്ന നോവലിനെ അടിസ്ഥാനമാക്കി ഫ്രാങ്ക് സംവിധാനം ചെയ്ത ഷോഷാങ്ക് റിഡെംപ്ഷൻ.

മികച്ച ലോകസിനിമകളുടെ IMDB ലിസ്റ്റെടുത്താൽ കാലങ്ങളായി ഒന്നാം സ്ഥാനത്തിരിക്കുന്ന ഈ സിനിമ പക്ഷെ, തിയേറ്ററിൽ പരാജയമായിരുന്നു. ടൈറ്റാനിക്കും ജുറാസ്സിക് പാർക്കും ടെർമിനേറ്ററും കണ്ടു തുടങ്ങിയ വിദേശ സിനിമാ കാഴ്ചകളിൽ നിന്ന് ലോക ക്ലാസിക്കിലേക്ക് കൂടി എത്തിനോക്കിയവരിൽ മുഴുവൻ പേരും കണ്ടുകാണാൻ സാധ്യതയുള്ള സിനിമ.. കാണാത്തവർ ചുരുക്കമെന്ന് ചുരുക്കം. !

പ്രതീക്ഷകളെ കുറിച്ചാണ് സിനിമ പറയുന്നത്. ചെയ്യാത്ത തെറ്റിന് ജയിലിൽ അടയ്ക്കപ്പെടുന്ന നായക കഥാപാത്രവും അയാൾ ജയിലിൽ നേടിയെടുക്കുന്ന സൗഹൃദവും. തടവുകാരുടെ ശൂന്യമായ മനസുകളിൽ പ്രതീക്ഷ നിറയ്ക്കാൻ നായകനും, പ്രേക്ഷകന് ജീവിതത്തിൽ പ്രതീക്ഷ നൽകാൻ സംവിധായകനും കഴിഞ്ഞിട്ടുണ്ട്. ഒരുപാട് വിഷാദ രോഗികളെ സുഖപ്പെടുത്താൻ ഈ സിനിമ സഹായിച്ചിട്ടുണ്ടെന്ന വർത്തകളൊക്കെ അത് ശെരി വെക്കുന്നുമുണ്ട്.

ബ്രൂക്ക്സ് എന്നൊരു കഥാപാത്രമുണ്ട് സിനിമയിൽ. ആയുസ്സിന്റെ ഭൂരിഭാഗവും തടവുകാരനായി ജീവിച്ചിട്ട് വാർധക്യത്തിൽ ജയിൽ മോചനം നേടുന്നയാൾ പുറം ലോകത്തെ വലിയ ശൂന്യതയിൽ പ്രതീക്ഷകളില്ലാത്ത ജീവിതം തടവിനേക്കാൾ ഭീകരമാണെന്ന തിരിച്ചറിവിൽ ഒരു ഹോട്ടൽ മുറിയിൽ, ഒരു കയറിൽ ജീവനൊടുക്കുന്ന സീനുണ്ട്.

ജീവിതത്തെയും പ്രതീക്ഷകളെയും സ്വതന്ത്ര്യത്തെയുമൊക്കെ വല്ലാതെ വ്യാഖാനിക്കുന്നുണ്ട് സിനിമ.

നോവലിലില്ലാത്ത ഒരു രംഗം കൂടി ചേർത്തുവെച്ച് സിനിമ മനസ്സ് നിറച്ചവസാനിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!