News

സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ഐഎംഎ പ്രസിഡന്റ് രാജീവ് ജയദേവന്‍

സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ഐഎംഎ പ്രസിഡന്റ് രാജീവ് ജയദേവന്‍. 24 ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം മറച്ചുവച്ചിട്ട് കാര്യമില്ല. ആളുകള്‍ കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ കൂടുന്ന അവസ്ഥ ഒഴിവാക്കാന്‍ ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെടും. സമൂഹിക അകലം പാലിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാക്കാതേ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ പാന്‍ഡമിക്ക് ആയിരുന്നുവെങ്കിലും അത് അങ്ങനെയല്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. മഹാമാരിയാണെന്ന് ലോകാരോഗ്യ സംഘടന ആദ്യം മുതലേ പറഞ്ഞിരുന്നുവെങ്കില്‍ രാജ്യങ്ങള്‍ അതിന് തക്ക ക്രമീകരണങ്ങളെടുത്തേനെ. അതുപോലെ നിലവില്‍ സമൂഹവ്യാപനമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും രാജീവ് ജയദേവന്‍ പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!