Kerala kerala

സര്‍ക്കാര്‍ അഭിഭാഷകനായി ആര്‍എസ്എസ് പ്രവര്‍ത്തകന് നിയമനം

കൊച്ചി: സര്‍ക്കാര്‍ അഭിഭാഷകനായി ആര്‍എസ്എസ് പ്രവര്‍ത്തകന് നിയമനം. തൃശൂര്‍ ലോ കോളജില്‍ എബിവിപി നേതാവായിരുന്ന ഡി.എസ് ശരതിനാണ് നിയമനം. സീനിയര്‍ പ്ലീഡറായാണ് നിയമവകുപ്പ് നിയമനം നല്‍കിയത്. 2004-2009 കാലയളവില്‍ തൃശൂര്‍ ലോ കോളജില്‍ എബിവിപി നേതാവായിരുന്നു ശരത്.

ആര്‍എസ്എസുകാര്‍ പ്രതികളായ കൊലക്കേസുകളില്‍ സ്ഥിരമായി പ്രതികള്‍ക്ക് വേണ്ടി ശരത് ഹാജരാകാറുണ്ട്. നിയമന ഉത്തരവിന് വന്നതിന് പിന്നാലെ ശരതിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി. സീനിയര്‍ പ്ലീഡറായാണ് നിയമവകുപ്പ് നിയമനം നല്‍കിയത്.

പ്ലീഡര്‍ നിയമനം വലിയ വിവാദമാകുന്നതിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനെ നിയമിച്ച് ഉത്തരവിറങ്ങിയത്. ശരത് എബിവിപി പ്രവര്‍ത്തകനായിരുന്നു എന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അറിയുന്ന കാര്യമാണ്. നിയമനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നാണ് വിവരം. സര്‍ക്കാര്‍ നിയമനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!