National

നടന്‍ ആമീര്‍ ഖാന്‍ വിവാഹിതനായി

ബോളിവുഡ് നടന്‍ ആമീര്‍ ഖാന്‍ വിവാഹിതനായി. മുംബൈയിലെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്പെഷ്യല്‍ മേരേജ് ആക്ട് പ്രകാരം സുഹൃത്ത് ഗൗരി സ്പ്രാറ്റിനെ ആമീര്‍ വിവാഹം ചെയ്തു. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 25 വര്‍ഷത്തോളം പരിചയമുള്ള സുഹൃത്തുക്കളാണ് ഇരുവരും. ബെംഗളൂരു സ്വദേശിനിയായ ഗൗരി ഫാഷന്‍, ബ്യൂട്ടി, വെല്‍നെസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ആമിര്‍ ഖാന്റെ മൂന്നാമത്തെ വിവാഹമാണ്. ബാല്യകാല സുഹൃത്ത് റീന ദത്ത, സംവിധായിക കിരണ്‍ റാവു എന്നുവരുമായുള്ള വിവാഹബന്ധം നേരത്തെ വേര്‍പ്പെടുത്തിയിരുന്നു.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. തന്റെ സ്വകാര്യ ജീവിതം എപ്പോഴും മാധ്യമങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആഗ്രഹിക്കുന്ന താരമാണ് ആമിര്‍ ഖാന്‍. അതുകൊണ്ടുതന്നെ അതീവ രഹസ്യമായും ലളിതമായുമാണ് ചടങ്ങുകള്‍ നടത്തിയത്.

ഗൗരിയും ആമിറും പ്രണയത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ താരം തന്നെ നേരിട്ടെത്തിയാണ് പ്രണയ വിവരം പങ്കുവെച്ചത്.
കഴിഞ്ഞ വര്‍ഷം മുംബൈയില്‍ വച്ച് നടന്ന പിറന്നാള്‍ ആഘോഷത്തിലാണ് ആമിര്‍ തന്റെ ബന്ധം പരസ്യമാക്കിയത്. 25 വര്‍ഷമായി ഗൗരിയെ അറിയാമെന്നും ഒന്നരവര്‍ഷമായി പ്രണയത്തിലാണെന്നും ആമിര്‍ ആരാധകരെ അറിയിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!