kerala Kerala kerala politics

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ തര്‍ക്കം രൂക്ഷം; പിണറായിയുടെ പ്രസ്താവനക്കെതിരെ സിപിഐ

കാസര്‍കോട്: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ സിപിഐ. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടില്‍ പിന്നോട്ടില്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി.പി സുനീര്‍ പറഞ്ഞു. പിണറായി പറഞ്ഞത് പാര്‍ട്ടിയുടെ ആകെ നിലപാടാണോ എന്നത് സിപിഎം വ്യക്തമാക്കണം . സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ ഈ ഗതി ഉണ്ടാവുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദവി അടഞ്ഞ അധ്യായമാണെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ പാര്‍ട്ടി എന്തിനാണ് വിട്ടുവീഴ്ച ചെയ്യുന്നതെന്നും ഇതൊരു മുന്നണിയാണെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്. ഇടതുപക്ഷ സമീപനം ഉയര്‍ത്തിപ്പിടിക്കുന്ന സമീപനം മുന്നണിക്ക് അകത്തും പുറത്തും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കെ.രാജന്‍ എംഎല്‍എയും വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സി.പി.ഐ.യില്‍ ഭിന്നസ്വരമുയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജനങ്ങളെ ബാധിക്കാത്ത വിഷയത്തില്‍ വാശിപിടിക്കരുതെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചില നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!