National

സിനിമ-വെബ് സീരീസ് പൈറസി; ടെലഗ്രാമിന് നോട്ടീസ് നല്‍കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഒടിടി കണ്ടന്റുകളുടെ അമിതമായ പ്രചാരണം ചൂണ്ടിക്കാട്ടി മെസ്സേജിങ് ആപ്പായ ടെലഗ്രാമിന് നോട്ടീസ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. വ്യാപകമായ സിനിമ-വെബ് സീരീസ് പൈറസിയെക്കുറിച്ച് വിവിധ ഒടിടി കമ്പനികളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്രം പറയുന്നു. 15 ദിവസത്തിനുള്ളില്‍ ടെലഗ്രാം മറുപടി നല്‍കണം.

പൈറസി തടയുന്നതില്‍ അടിയന്തര നടപടി വേണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. പൈറേറ്റഡ് സിനിമകളും ഒടിടി ഉള്ളടക്കവും പങ്കുവെച്ചതായി കണ്ടെത്തിയ 3142 ടെലഗ്രാം ചാനലുകള്‍ സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരുന്നു. മുമ്പ് ഓരോ ലിങ്കും പ്രത്യേകം നീക്കം ചെയ്യുന്നതിലായിരുന്നു ശ്രദ്ധ. ഇനി മുതല്‍ പൈറസി തടയുന്നതില്‍ പ്ലാറ്റ്‌ഫോമിനുതന്നെ കൂടുതല്‍ ഉത്തരവാദിത്തം വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പൈറസി തടയാന്‍ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടത് എന്ന് വ്യക്തമാക്കി വേണം ടെലഗ്രാം മറുപടി നല്‍കാന്‍.

നിലവില്‍ ഒടിടി റിലീസ് സിനിമകള്‍, വെബ്സീരീസുകള്‍ തുടങ്ങി നിരവധി കണ്ടന്റുകള്‍ നിയന്ത്രണമില്ലാതെ ടെലഗ്രാമിലൂടെ പങ്കുവെക്കപ്പെടുന്നുണ്ട്. ഇത് രാജ്യത്തെ വിനോദ വ്യവസായത്തിന്റെ വരുമാനത്തെ വന്‍തോതില്‍ ബാധിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!